16 February 2026, Monday

Related news

February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 7, 2026

തെങ്കാശിയിൽ മലയാളി ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം സ്വദേശി പിടിയിൽ

Janayugom Webdesk
തെങ്കാശി
February 20, 2023 9:18 am

തമിഴ്നാട് തെങ്കാശിയിൽ മലയാളി വനിതാ ഗേറ്റ് കീപ്പറെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തില്‍ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അനീഷിനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. പാവൂർ സത്രം ലവല്‍ക്രോസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലം സ്വദേശിയായ യുവതി ആക്രമിക്കപ്പെട്ടത്.

ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. അകത്തുനിന്ന് മുറി പൂട്ടിയ ശേഷം മുഖത്ത് അടിച്ച് ആക്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായ പ്രതി നേരത്തെയും ഇത്തരം കേസില്‍ പിടിയിലായിട്ടുണ്ട്. കേരളത്തിൽ കൊല്ലം കുന്നിക്കോട് സ്റ്റേഷനിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

Eng­lish Sum­ma­ry: rail­way gate­keep­er attacked in thenkasi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.