2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 15, 2024
May 29, 2024
September 1, 2023
August 17, 2023
June 13, 2023
February 7, 2023
July 20, 2022
April 18, 2022

ബിഹാറില്‍ റയില്‍വേ ട്രാക്ക് മോഷ്ടിച്ചുവിറ്റു! കോടിക്കണക്കിന് രൂപയുടെ മോഷണം നടന്നത് ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ

Janayugom Webdesk
സമസ്തിപൂർ
February 7, 2023 9:05 am

ബിഹാറിലെ സമസ്തിപൂർ റെയിൽവേ ഡിവിഷനിൽ റെയിൽവേ ട്രാക്ക് കാണാതായ സംഭവത്തിൽ രണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.കോടികൾ വിലമതിക്കുന്ന റെയിൽവേ സ്‌ക്രാപ്പ് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്‌ക്രാപ്പ് ഡീലർക്ക് വിറ്റതായാണ് വിവരം.

അന്വേഷണത്തിനായി വകുപ്പുതല അന്വേഷണ സമിതി രൂപീകരിച്ചതായി സമസ്തിപൂർ റെയിൽവേ ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ അശോക് അഗർവാൾ പറഞ്ഞു. കൃത്യസമയത്ത് കേസിനെക്കുറിച്ച് വകുപ്പിനെ അറിയിക്കാത്തതില്‍ ഝഞ്ജർപൂർ ആർപിഎഫ് ഔട്ട്‌പോസ്റ്റ് ഇൻചാർജ് ശ്രീനിവാസ്, റെയിൽവേ ഡിവിഷനിലെ ജമാദാർ മുകേഷ് കുമാർ സിങ് എന്നിവരുൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരെ ഉടൻ സസ്‌പെൻഡ് ചെയ്തു. 

“റെയിൽവേ ലൈനിന്റെ ഒരു സ്ക്രാപ്പ് ലേലം ചെയ്യാതെ ആർ‌പി‌എഫിന്റെ ഒത്താശയോടെ സ്‌ക്രാപ്പ് ഡീലർക്ക് വിറ്റതായി റിപ്പോർട്ടുണ്ട്. ഈ വിഷയത്തിൽ റെയിൽവേ ഡിപ്പാർട്ട്‌മെന്റിൽ പ്രശ്നങ്ങള്‍ ഉള്ളതായാണ് വിവരം,” ഡിആർഎം അഗർവാൾ കൂട്ടിച്ചേർത്തു. ദർഭംഗ ആർപിഎഫ് പോസ്റ്റിന്റെയും റെയിൽവേ വിജിലൻസിന്റെയും സംഘം കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. 

ഏറെ നാളായി അടച്ചിട്ടിരുന്ന റെയിൽവേ ലൈൻ സമസ്തിപൂർ റെയിൽവേ ഡിവിഷനിലെ പാണ്ഡൗൾ സ്റ്റേഷൻ മുതൽ ലോഹത് ഷുഗർ മില്ല് വരെയുള്ള റയില്‍വേ ട്രാക്കാണ് ഡീലര്‍ക്ക് മറിച്ചുവിറ്റത്. 

Eng­lish Sum­ma­ry: Rail­way track stolen and sold in Bihar: The theft of crores of rupees was done with the con­nivance of RPF officials

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.