റയില്‍വേയും വൈദ്യുതിയും ഉള്‍പ്പെടെയുള്ള റഷ്യയുടെ അടിസ്ഥാന സൗകര്യങ്ങളെ സൈബര്‍ഹാക്കിങ്ങിലൂടെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഉക്രെയ്ന്‍. റഷ്യക്കെതിരെ പ്രതിരോധിക്കാൻ ഹാക്കർമാരുടെ ഒരു യൂണിറ്റ് സംഘടിപ്പിക്കാൻ സഹായിക്കുന്നതിനായി ഉക്രേനിയൻ വ്യവസായിയും പ്രാദേശിക സൈബർ സുരക്ഷാ വിദഗ്ധനുമായ യെഗോർ ഔഷേവിനെ ഉക്രെയ്നിന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച സമീപിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
റഷ്യൻ സൈനികരെയും ആയുധങ്ങളെയും ഉക്രെയ്നിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെ തടസ്സപ്പെടുത്തുന്ന ഹാക്കിംഗ് ആക്രമണങ്ങൾ സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നതായി തിങ്കളാഴ്ച ഔഷേവ് പറഞ്ഞു. ഇതിനകം തന്നെ ഡസൻ കണക്കിന് റഷ്യൻ ഗവൺമെന്റിന്റെയും ബാങ്കിംഗ് വെബ്‌സൈറ്റുകളേയും നശിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. റഷ്യക്കാർക്ക് ഗ്രൂപ്പിനെ കണ്ടെത്തുന്നത് എളുപ്പമാക്കുമെന്നതിനാല്‍ ഉദാഹരണങ്ങൾ നൽകാൻ അദ്ദേഹം വിസമ്മതിച്ചു.
റഷ്യന്‍ പ്രസിഡൻറ് വ്‌ളാഡിമിർ പുടിന്റെ ഓഫീസ് ഉൾപ്പെടെയുള്ള ഡിസ്ട്രിബ്യൂഡ് ഡെനിയൽ ഓഫ് സർവീസില്‍ നടന്ന സൈബര്‍ ആക്രമണങ്ങളില്‍ നിരവധി റഷ്യൻ സർക്കാർ വെബ്‌സൈറ്റുകൾ പരസ്യമായി തടസ്സപ്പെട്ടിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
English Summary: Railways and electricity will go up: Ukraine’s cyber attack on Russia
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.