
അമൃത് ഭാരത് എക്സ്പ്രസിൽ ഫുഡ് കണ്ടെയിനറുകൾ കഴുകിയതില്‍ വിശദീകരണവുമായി റെയില്‍വേ. ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചതിന് പിന്നാലെയാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങളെല്ലാം ഐആർസിടിസി നിഷേധിച്ചു.
ഉപയോഗിച്ച ഫുഡ് കണ്ടെയ്നറുകള്‍ വീണ്ടും ഉപയോഗിക്കാനായാണ് കഴുകിയെടുക്കുന്നതെന്ന് വീഡിയോ പുറത്തവന്നതോടെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ, ഇക്കാര്യം പൂര്‍ണമായും നിഷേധിക്കുകയും തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നുമാണ് ഐആര്‍സിസിടിസി വാദിക്കുന്നത്. വിറ്റ് പോകാത്ത ഫുഡ് കണ്ടെയിനറുകൾ ജീവനക്കാരൻ ആക്രിയായി വിൽക്കാനാണ് കഴുകിയതെന്ന് കാറ്ററിംഗ് കമ്പനിയായ എക്സ്പ്രസ് ഫുഡ് സര്‍വീസസ് അധികൃതര്‍ ഐആര്‍സിടിസിക്ക് വിശദീകരണം നൽകിയത്. കമ്പനിയുടെ വിശദീകരണക്കുറിപ്പ് അടക്കം എക്സിൽ പങ്കുവെച്ചുകൊണ്ട് ഐആര്‍സിടിസി ആരോപണങ്ങള്‍ നിഷേധിക്കുകയാണ്. ഒറ്റപ്പെട്ട സംഭവമാണിതെന്നും ജീവനക്കാര്‍ തങ്ങളുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇത് ചെയ്തതെന്ന് കമ്പനി വിശദമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.