22 January 2026, Thursday

Related news

January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025

ഉത്തരേന്ത്യയില്‍ മഴ കനക്കുന്നു; രാജസ്ഥാനില്‍ മ രണസംഖ്യ 30 കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 13, 2024 1:22 pm

മഴക്കെടുതിയില്‍ ഉത്തരേന്ത്യയിലും മരണസംഖ്യ ഉയരുന്നു. രാജസ്ഥാനിലെ തുടര്‍ച്ചയായ മഴയിലും വെള്ളക്കെട്ടിലും മരിച്ചവരുടെ എണ്ണം 30 കടന്നു. കരൗലി, ദൗശ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ അടുത്ത 48 മണിക്കൂര്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഡല്‍ഹിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷമാണ്. കനത്ത മഴ റെയില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ ദുരിതത്തിലാണ് പ്രദേശവാസികള്‍. ഹിമാചല്‍ പ്രദേശിലെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാചലില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 24 പേരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ കാന്‍ഗ്ര, സിര്‍മൗര്‍, മാണ്ഡി ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. 

Eng­lish Sum­ma­ry: Rain falls in North India; De ath toll cross­es 30 in Rajasthan

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.