17 January 2026, Saturday

Related news

January 12, 2026
January 1, 2026
December 30, 2025
December 24, 2025
December 23, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 15, 2025

യുഎഇയിൽ മഴ; നിരവധി വിമാനങ്ങൾ റദ്ദാക്കി

Janayugom Webdesk
May 2, 2024 4:56 pm

യുഎഇയിൽ കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇസ്താംബൂൾ, നെയ്റോബി, കെയ്റോ, ജോഹന്നാസ്ബെർഡ്, ജോർദാൻ വിമാനങ്ങളാണ് റദ്ദാക്കിയത്. അബുദാബിയിലും ദുബൈയിലും ഇന്ന് പുലർച്ചെ ശക്തമായ മഴ പെയ്തിരുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളാണ് റദ്ദാക്കി. വിമാനത്താവളത്തിലേക്കുള്ള മറ്റ് സർവ്വീസുകൾ വെട്ടിക്കുറച്ചു. യാത്രക്കാർ ഓൺലൈൻ ആയി വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്നാണ് നിർദേശം.

ശക്തമായ മഴയെ തുടർന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം യുഎഇയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അൽ ദഫ്ര , അൽ സില പ്രദേശങ്ങളിലാണ് കനത്ത മഴ ആദ്യം റിപ്പോർട്ട് ചെയ്തത്. മെയ് രണ്ട് ‚മൂന്ന് തീയതികളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ശക്തമായ മഴയെ തുടർന്ന് ഷാർജയിലും ദുബൈയിലും സ്കൂളുകൾക്ക് വിദൂര പഠനം ഏർപ്പെടുത്തി. പാർക്കുകളും ബീച്ചുകളും അടച്ചു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി. അതേസമയം ഒമാനിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20–80 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്.

Eng­lish Summary:Rain in UAE; Many flights were cancelled
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.