22 January 2026, Thursday

Related news

January 21, 2026
January 12, 2026
January 5, 2026
December 30, 2025
December 25, 2025
December 17, 2025
December 14, 2025
December 13, 2025
December 5, 2025
December 4, 2025

മഴ; മുംബൈയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി വിവരം

Janayugom Webdesk
മുംബൈ
July 20, 2024 4:15 pm

മുംബൈയില്‍ കനത്ത മഴയിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.70 വയസുള്ള സ്ത്രീയാണ് മരിച്ചത്. 13 പേരെ രക്ഷപെടുത്തി. നിരവധി പേർ ഇനിയും കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ​ഗ്രാൻഡ് റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള നാലുനില കെട്ടിടത്തിന്റെ ബാൽക്കണിയാണ് തകർന്നത്. 

ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ നില അപകടകരമാണെന്ന് പറഞ്ഞിരുന്നതായാണ് വിവരം. ഇന്ന് 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ബാൽക്കണി പൂർണമായും നാലാം നിലയുടേത് ഭാ​ഗികമായും തകർന്നു.

Eng­lish Sum­ma­ry: rain; One dies in build­ing col­lapse in Mum­bai; Infor­ma­tion that many peo­ple are stuck
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.