18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 6, 2024
December 3, 2024
December 1, 2024
November 30, 2024
November 28, 2024
November 26, 2024
November 23, 2024
November 14, 2024
November 10, 2024

മഴ: ആലപ്പുഴ ജില്ലയിൽ രണ്ട് മരണം കൂടി

Janayugom Webdesk
ആലപ്പുഴ
May 31, 2024 9:41 pm

ഇന്ന് രണ്ട് മരണം കൂടി സംഭവിച്ചതോടെ ആലപ്പുഴ ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. കുട്ടനാട് പുളിങ്കുന്നിൽ വെള്ളം കയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റും മാമ്പുഴക്കരിയിൽ എ സി കനാലിൽ വീണ് വയോധികനുമാണ് മരിച്ചത്. പുളിങ്കുന്ന് കണ്ണാടി പുതുവൽ പി പി മണിയൻ (72) ആണ് ഷോക്കേറ്റ് മരിച്ചത്. 

കഴിഞ്ഞദിവസം രാത്രി ഒമ്പതിനാണ് സംഭവം. പുറത്തുപോയി മടങ്ങിയെത്തിയ ഭാര്യ ജയിനമ്മയാണ് മണിയനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന് ചുറ്റും വെള്ളക്കെട്ടായിരുന്നു. മാമ്പുഴക്കരിയിൽ നിന്ന് കാണാതാതായ രാമങ്കരി എസ്എൻഡിപിക്ക് സമീപം താമസിക്കുന്ന കോമരത്തുശേരി വീട്ടിൽ പുരുഷോത്തമനെയാണ് (88) എ സി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Eng­lish Summary:Rain: Two more deaths in Alap­puzha district
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.