5 March 2026, Thursday

Related news

February 20, 2026
February 19, 2026
February 1, 2026
January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025

സംസ്ഥാനത്ത് മഴ തുടരും

Janayugom Webdesk
തിരുവനന്തപുരം
June 5, 2023 10:13 pm

കാലവർഷമെത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദം മധ്യകിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

ജില്ലകൾക്ക് പ്രത്യേക മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും കേരള തീരത്ത് നാളെ വരെയും കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ വെള്ളിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിച്ചു. ഇന്നലെ തെക്കൻ ജില്ലകളിലടക്കം വൈകുന്നേരത്തോടെ മഴയും കാറ്റും ശക്തമായിരുന്നു. കാലവർഷം കേരളത്തിലെത്തുന്നത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്നലത്തേതിന് സമാനമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം.

Eng­lish Sum­ma­ry: Rain will con­tin­ue in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.