11 February 2026, Wednesday

Related news

February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026

മഴ: എട്ട് ജില്ലകളിൽ യെല്ലോ അലർ‌ട്ട്

Janayugom Webdesk
തിരുവനന്തപുരം
June 9, 2024 10:54 pm

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

മറാത്തവാഡക്ക് മുകളിലെ ചക്രവാതച്ചുഴി സ്വാധീനം നിലനിൽക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസവും കേരളത്തിൽ വ്യാപകമായി മഴ സാധ്യത പ്രവചിക്കപ്പെടുന്നു. കൂടാതെ, കേരള തീരത്തും തെക്കന്‍-തമിഴ്‌നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായുള്ള കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Eng­lish Summary:Rain: Yel­low alert in eight districts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.