22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കേരളത്തിൽ മഴ സാധാരണ നിലയിൽ; കൂടുതൽ കണ്ണൂരിൽ, കുറവ് മലപ്പുറത്ത്

അധികം ലഭിച്ചത് 2.5 ശതമാനം 
സ്വന്തം ലേഖകന്‍
തൃശൂർ
August 31, 2025 10:00 pm

കേരളത്തിൽ മേയ് 24 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ലഭിച്ച മഴ സാധാരണ നിലയെക്കാൾ 2.5 ശതമാനം കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ആകെ 1945.5 എംഎം മഴയാണ് രേഖപ്പെടുത്തിയത്.
സാധാരണയായി ഇതേ കാലയളവിൽ ലഭിക്കേണ്ടത് 1898.8 എംഎമാണ്. ഈ വർഷം മൺസൂൺ നേരത്തെ എത്തിയതിനാൽ മേയ് 24 മുതൽ 31 വരെ ഏഴ് ദിവസങ്ങളില്‍ മാത്രം 400 എംഎം മഴയാണ് ലഭിച്ചത്. തുടർന്ന് ജൂൺ മുതൽ ഓഗസ്റ്റ് 31 വരെ 1545.5 എംഎം മഴയാണ് രേഖപ്പെടുത്തിയത്. സാധാരണയായി 1746.9 എംഎം ലഭിക്കേണ്ടതിനാൽ 12 ശതമാനം കുറവുണ്ടായെങ്കിലും അത് ‘സാധാരണ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ കൂടുതൽ മഴയാണ് ലഭിച്ചത്. 2024ലെ കാലവർഷത്തിൽ 10 ശതമാനം മഴ കുറവായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണ്–3305.6 എംഎം. ഏറ്റവും കുറവ് ലഭിച്ചത് മലപ്പുറത്ത് 1687 എംഎമാണ്. ജില്ലാതല കണക്കുകൾ പ്രകാരം ഇടുക്കി (1920.6 എംഎം), വയനാട് (1779.5 എംഎം), മലപ്പുറം (1687 എംഎം) ജില്ലകളിലാണ് മഴ അപര്യാപ്തമായി രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിൽ സാധാരണ നിലയിലാണ് മഴ ലഭിച്ചത്.
ആലപ്പുഴ (1709.8 എംഎം), എറണാകുളം (2051.6 എംഎം), കാസറഗോഡ് (2878.7 എംഎം), കൊല്ലം (1379.8 എംഎം), കോട്ടയം (1773.5 എംഎം), കോഴിക്കോട് (2480 എംഎം), പാലക്കാട് (1660.1 എംഎം), പത്തനംതിട്ട (1851.3 എംഎം), തിരുവനന്തപുരം (1058 എംഎം), തൃശൂർ (2248.9 എംഎം), മാഹി (2727.7 എംഎം) എന്നിവിടങ്ങളിലാണ് സാധാരണ മഴ രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ 766.7 എംഎം മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 856.9 എംഎം ആയതിനാൽ 11 ശതമാനം കുറവുണ്ടായെങ്കിലും അത് ‘സാധാരണ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.