8 March 2026, Sunday

Related news

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026

സംസ്ഥാനത്ത് മഴ തുടരുന്നു; എറണാകുളത്ത് ഓറഞ്ച് അലർട്ട്

Janayugom Webdesk
കൊച്ചി
June 2, 2024 5:58 pm

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് തുടരുന്നത്. മത്സ്യതൊഴിലാളികൾക്കും മലയോര‑തീര മേഖലകളിലും ജാഗ്രത നിർദേശം തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം മധ്യ വടക്കൻ കേരളത്തിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.

ഇന്ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടും, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.കേരളതീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശവും കടലാക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത തുടരും. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെട്ടു. മലയോര മേഖലകളിലും പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Eng­lish Summary:Rains con­tin­ue in the state; Orange alert in Ernakulam
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.