22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024
November 25, 2024
November 23, 2024
November 11, 2024
October 17, 2024
October 15, 2024

മഴ ശക്തമാകുന്നു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും വിലക്കുകളും പ്രഖ്യാപിച്ച് അധികൃതര്‍

Janayugom Webdesk
തിരുവനന്തപുരം
July 30, 2024 6:50 pm

വയനാട്ടിലെ ദുരന്തവും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയും തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അധികൃതര്‍. പാലക്കാടും ഇടുക്കിയും ഉള്‍പ്പെടെയുള്ള മലയോര പ്രദേശങ്ങളില്‍ യാത്രാനിരോധനങ്ങള്‍ ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31) അവധി

തൃശൂര്‍ ജില്ലയില്‍ ശക്തമായി മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂലൈ 31) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം, മലയോരമേഖലകളിൽ രാത്രി യാത്രയും നിരോധിച്ചു

ഇടുക്കി ജില്ലയിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ അലെർട്ടുകൾ പിൻവലിക്കുന്നത് വരെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം നിരോധിച്ച് ജില്ലാ കളക്ട൪ വി വിഘ്‌നേശ്വരി ഉത്തരവിട്ടു. ജലാശയങ്ങളിലെ ബോട്ടിംഗ്‌, കയാക്കിംഗ്‌, റാഫ്റ്റിംഗ്‌, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലകളിലെ ട്രക്കിങും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിര്‍ത്തിവെക്കേണ്ടതാണ്‌.
ഓറഞ്ച്‌ , റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ മലയോരമേഖലയില്‍ വൈകിട്ട്‌ 7 മുതല്‍ രാവിലെ 6 വരെ രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്.

തോട്ടം , തൊഴിലുറപ്പ് ‚റോഡ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ജോലികൾ നിർത്തിവയ്ക്കണം

തോട്ടം മേഖലയില്‍ മരം വീണും, മണ്ണിടിഞ്ഞുമുള്ള അപകടം ‚ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ്‌ എന്നിവയ്ക്ക്‌ സാധ്യത ഉള്ളതിനാൽ ഈ മേഖലകളില്‍ ജോലിചെയ്യുന്നത്‌ നിര്‍ത്തിവയ്ക്കുന്നതിന്‌ എസ്റേറ്റ്‌ ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തൊഴിലുറപ്പുപദ്ധതി പ്രകാരമുള്ള ജോലികള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട റോഡുപണികളൊഴികെ ദേശീയപാതയുള്‍പ്പടെയുള്ള റോഡ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓറഞ്ച്‌, റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ പൂര്‍ണ്ണമായും നിർത്തിവയ്‌ക്കേണ്ടതാണ്. എസ്റ്റേറ്റ്‌ മാനേജര്‍മാരും കരാറുകാരും ഉത്തരവ് പാലിക്കുന്നുവെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍, പ്ലാന്റേഷന്‍ ഇൻസ്‌പെക്ടർമാർ എന്നിവര്‍ ഉറപ്പാക്കേണ്ടതാണെന്നും കളക്ടർ പറഞ്ഞു.

കൂടാതെ അപകട സാധ്യതയുള്ള മേഖലകളില്‍ ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത്‌ അതത് മേഖലകളിലെ പണികളും നിർത്തിവയ്‌ക്കേണ്ടതാണ്.

ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം

ഇടുക്കി ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണെടുപ്പിനും നിരോധനമേര്‍പ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. ഓറഞ്ച്‌,റെഡ്‌ അലെര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊഴികെയുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ക്കാണ് നിരോധനം.

മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് നാളെയും (31.07.24 ബുധൻ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

Eng­lish Sum­ma­ry: Rains inten­si­fy: Author­i­ties have announced pre­cau­tion­ary mea­sures and bans in var­i­ous dis­tricts of the state

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.