19 December 2024, Thursday
KSFE Galaxy Chits Banner 2

മഴവെള്ള സംഭരണി ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ആലപ്പുഴ
April 2, 2022 7:06 pm

നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി തിരുവാമ്പാടി ഗവണ്‍മെന്റ് യു പി സ്ക്കൂളിൽ നിർമ്മിച്ച മഴവെള്ള സംഭരണിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സൗമ്യാരാജ് നിർവ്വഹിച്ചു. തിരുവമ്പാടി ഗവൺമെന്റ് യു പി സ്കൂളിന്റെ 121-ാമത് വാർഷിക ആഘോഷവും, യാത്രയയപ്പ് സമ്മേളനവും സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.

വാർഡ് കൗൺസിലർ സി അരവിന്ദാക്ഷൻ വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ആർ വിനിത മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ സജേഷ് ചക്കുപറമ്പ്, പ്രജിത കണ്ണൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മധുസൂദനൻ, എസ് എം സി ചെയർമാൻ എസ് ഉദയകുമാർ, സന്ദീപ് ഉണ്ണികൃഷ്ണൻ ബി പി സി, ആലപ്പൂഴ, മാതൃസംഗമം പ്രസിഡന്റ് സൗമ്യ പി ബി, സീനിയർ അസിസ്റ്റന്റ് ബിന്ദു എം ടി, സ്റ്റാഫ് സെക്രട്ടറി സുബോധ കെ കെ തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.