ഓരോ മഴക്കാലവും താമരക്കുളം നടീൽവയലോരത്തെ താമസക്കാർക്ക് ദുരിത കാലമാണ്. വീടുകൾക്ക് സമാന്തരമായുള്ള തോട്ടിലും വയലിലു വെള്ളം ഉയരുന്നതോടെ വഴി സ്ഥലംത്തും വീടുകളിലേക്കും വെള്ളം കയറുകയാണ് പതിവ്. കിടന്നുറങ്ങുവാനോ പുറത്തേക്കിറങ്ങുവാനോ പോലും കഴിയില്ല. മഴക്കാലത്ത് മിക്കപ്പോഴും ദുരിതാശ്വാസ ക്യാമ്പ് തന്നെയാണ് ഇവർക്ക് ആശ്രയം.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഇവിടെ മിക്ക വീടുകളിലും ഭാഗികമായി വെള്ളം കയറി. താമരക്കുളം ഗ്രാമപഞ്ചായത്തിൽ താഴ്ന്ന പ്രദേശമായ നടീൽവയലിൽ താമസക്കാരായ രാജേന്ദ്രൻ, അശോകൻ, മധു, അച്ചുതൽ, ഭാരതി, ബിനു, സുനി, സുധാകരൻ, തങ്കമ്മ, ഉഷ തുടങ്ങി 15 ഓളം കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതപ്പെയ്ത്തിൽ ബുദ്ധിമുട്ടുന്നത്. എല്ലാവരും തന്നെ തദ്ദേശ സ്ഥാനങ്ങളിൽ നിന്നും ലഭിച്ച സഹായം കൊണ്ട് ഭൂമി വാങ്ങി കൂരയുണ്ടാക്കിയവരാണ്.
വീട് വയ്ക്കാൻ സഹായം ലഭിക്കാത്തവരാണ് ഇവരിൽ പകുതിയും. മഴക്കാലമായാൽ തോട്ടിന് സമാന്തരമായി അരകിലോമീറ്ററോളമുള്ള റോഡിലൂടെ നടന്നു പോകാൻ പോലും കഴിയാത്ത വിധത്തിൽ വെള്ളം കയറുന്നതാണ് ഇവരുടെ പ്രധാന ബുദ്ധിമുട്ട്. റോഡിന്റെ പോരായ്മ പരിഹരിക്കാമെന്നുള്ള അധികൃതരുടെയും ജനപ്രതിനിധികളുടെയും വാക്ക് വിശ്വസിച്ചിട്ട് നിരാശയാണ് ഫലമെന്ന് ഇവർ പറയുന്നു. മഴക്കാലങ്ങളിലെല്ലാം ക്യാമ്പുകളിലേക്ക് ഓടി മടുത്ത ഇവർക്ക് ഒരു നല്ല റോഡെങ്കിലും നിർമ്മിച്ചു നൽകണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.