ഗവർണർ ഭരണഘടനയ്ക്ക് എതിരാണെന്ന് എ കെ ബാലൻ. രാജ്ഭവൻ ആർ എസ് എസ് കേന്ദ്രമായി. അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി.കാലാവധി നീട്ടിക്കൊടുത്ത സമയത്താണ് ഗവർണർ വെല്ലുവിളിക്കുന്നത്.സ്റ്റെപ്പിനി ഗവർണറാണ്. ഗവർണർ നിയമലംഘനം നടത്തുന്നു.ഇന്ത്യാ രാജ്യത്തെ ഒരു ഗവർണറും ചെയ്യാത്തതാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്.
സർ സിപിയെ കേരളം നാടുകടത്തിയത് ഗവർണർ അറിയുന്നത് നന്നാവും എന്നും എ കെ ബാലൻ പറഞ്ഞു.ഗവർണർ ആരെയാ പേടിപിപ്പിക്കാൻ നോക്കുന്നത്, ഭരണഘടന സംരക്ഷിക്കാൻ ഏതറ്റം വരെയും ഇടതുപക്ഷം പോകുമെന്നും എ കെ ബാലൻ പറഞ്ഞു.ഗവർണർ ബിജെപിയുടെ ചട്ടുകം ആണെന്നും മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവിനെയും ഗവർണർ അപമാനിച്ചു എന്നും എ കെ ബാലൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.