കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് നയങ്ങൾക്കെതിരെ സംസ്ഥാന തൊഴിലാളി, കര്‍ഷകത്തൊഴിലാളി സംയുക്ത വേദിയുടെ നേതൃത്വത്തിൽ രാജ്‌ഭവൻ മഹാധർണ. രാജ്ഭവന് മുന്നില്‍ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ മഹാധര്‍ണ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം തടയുക, മുതിർന്ന പൗരന്മാർക്കും വനിതകൾക്കും ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും ഉണ്ടായിരുന്ന റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക, ഭക്ഷ്യ സുരക്ഷയും പൊതുവിതരണവും സാർവത്രികമാക്കുക, 2020ലെ പുതിയ വിദ്യാഭ്യാസനയം പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷക സമരത്തിന് നൽകിയ ഉറപ്പുകൾ പാലിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ 21 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹാധര്‍ണ.
രാവിലെ 10 മുതല്‍ വൈകിട്ട് എട്ടു വരെ നടക്കുന്ന ധര്‍ണയില്‍ കൃഷിക്കാരും തൊഴിലാളികളും പങ്കെടുക്കുന്നുണ്ട്.
എഐടിയുസി, സിഐടിയു, ഐഎൻടിയുസി, എച്ച്എംഎസ് തുടങ്ങിയ ട്രേഡ് യൂണിയൻ സംഘടനകളും കേരള കർഷകസംഘം, കിസാൻസഭ, കർഷകയൂണിയൻ (എം), കർഷകകോൺഗ്രസ് (എസ്) തുടങ്ങിയ കർഷക സംഘടനകളും കെഎസ്‌കെടിയു, ബികെഎംയു തുടങ്ങിയ കർഷകത്തൊഴിലാളി സംഘടനകളും സംയുക്തമായാണ് ധർണ നടത്തുന്നത്. മറ്റ് ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. 28 ന് ധര്‍ണ അവസാനിക്കും.
English Summary: Raj Bhavan Mahadharna against the corporate policies of the central government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.