
അഖിലേന്ത്യാ കിസാൻ സഭ പ്രസിഡന്റായി രാജൻ ക്ഷീർസാഗറി (മഹാരാഷ്ട) നെയും ജനറൽ സെക്രട്ടറിയായി രാവുല വെങ്കയ്യ (ആസ്രാപ്രദേശ്) യെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പി സന്തോഷ് കുമാർ എംപി (കേരളം), താരാസിങ് സിദ്ദു (രാജസ്ഥാൻ), മസിലാ മണി (തമിഴ്‌നാട്), ആശിഷ് കനുൻഗോ (ഒഡിഷ), ഇബോബി സിങ് (മണിപ്പൂർ), ബാൽ ദേവ്സിങ് നിഹൽഗാഡ് (പഞ്ചാബ്), രാജേന്ദ്ര യാദവ് (ഉത്തർപ്രദേശ്) എന്നിവരെയും സെക്രട്ടറിമാരായി സത്യൻ മൊകേരി (കേരളം), കെ ഡി സിങ് (ഝാർഖണ്ഡ്), പസ്യ പത്മ (തെലങ്കാന), ശ്രീകുമാർ മുഖർജി (പശ്ചിമ ബംഗാൾ), കെ വി വി പ്രസാദ് (ആസ്രാ പ്രദേശ്) എന്നിവരെയും തെരഞ്ഞെടുത്തു. ചിത്താർ സിങ് (ഉത്തർ പ്രദേശ്) ആണ് ട്രഷറർ.
115 അംഗ ദേശീയ കൗൺസിലിനെയും 36 അംഗ ദേശീയ നിർവാഹക സമിതിയെയും ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നും കെ വി വസന്തകുമാറിനെയും കെ എം ദിനകരനെയും നിർവാഹക സമിതിയിലേക്ക് തെരഞ്ഞെടുത്തു. വി ചാമുണ്ണി, ജെ വേണുഗോപാലൻ നായർ, വി പി ഉണ്ണികൃഷ്ണൻ, ലെനു ജമാൽ, എ പി ജയൻ, ആർ സുഖലാൽ, ഇ എൻ ദാസപ്പൻ, മാത്യൂ വർഗീസ്, പി തുളസിദാസമേനോൻ, മണികണ്ഠൻ പൊറ്റശ്ശേരി, ഡോ. അംബി ചിറയിൽ, എ പ്രദീപൻ എന്നീവരാണ് കേരളത്തിൽ നിന്നുളള ദേശീയ കൗൺസിൽ അംഗങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.