16 January 2026, Friday

പെണ്‍ വേഷത്തില്‍ തീയറ്ററിലെത്തി സംവിധായകൻ രാജസേനൻ

Janayugom Webdesk
കൊച്ചി
June 30, 2023 4:10 pm

പെണ്‍ വേഷത്തില്‍ തീയറ്ററിലെത്തി ഏവരെയും ഞെട്ടിച്ച് സംവിധായകൻ രാജസേനൻ. ‘ഞാന്‍ പിന്നെയൊരു ഞാനും’ എന്ന തന്റെ പുതിയ സിനിമയുടെ റിലീസിനായാണ് ഇങ്ങനെയൊരു മേയ്ക്കോവര്‍ രാജസേനന്‍ നടത്തിയത്. ചുവന്നനിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളുമിട്ട് വലിയ വട്ടപ്പൊട്ടുമായി രാജസേനന്‍ സ്ത്രീവേഷത്തിലാണ് കൊച്ചിയിലെ തിയേറ്ററിലെത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കുന്ന ചിത്രമാണ്‘ഞാന്‍ പിന്നെയൊരു ഞാനും’. ചിത്രത്തിന്‍റെ തിരക്കഥയും രാജസേനന്‍റെതാണ്. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്.

ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ സർക്കിൾ ഇൻസ്പെക്ടർ പരമേശ്വരനായി ഇന്ദ്രൻസ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീർ കരമനയും അമ്മാവൻ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും വേഷമിടുന്നു.

എം ജയചന്ദ്രനാണ് സംഗീതസംവിധാനം. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഗാനരചന ഹരിനാരായണൻ. ഛായാഗ്രഹണം ‑സാംലാൽ പി തോമസ്, എഡിറ്റർ ‑വി സാജൻ,സ്ക്രിപ്റ്റ് അസിസ്റ്റന്റ് ‑പാർവതി നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ‑പ്രസാദ് യാദവ്, മേക്കപ്പ് ‑സജി കാട്ടാക്കട, ആർട്ട് ‑മഹേഷ് ശ്രീധർ, കോസ്റ്റ്യൂം ‑ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫി ‑ജയൻ ഭരതക്ഷേത്ര, പ്രൊഡക്ഷൻ കൺട്രോളർ ‑എസ് എൽ പ്രദീപ്, സ്റ്റിൽസ് ‑കാഞ്ചൻ ടി ആർ, പി ആർ ഓ ‑മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ‑ഐഡന്റ് ടൈറ്റിൽ ലാബ്. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.

Eng­lish Sum­ma­ry: Rajase­nan wear­ing saree, cin­e­ma release
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.