25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 16, 2024
November 16, 2024
November 12, 2024
October 20, 2024
September 27, 2024
September 21, 2024
September 13, 2024
August 29, 2024
August 24, 2024

സ്കൂളുകളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കി ഉത്തരവ്; പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

Janayugom Webdesk
ജയ്പൂർ
February 13, 2024 7:42 pm

സ്കൂളുകളില്‍ സൂര്യനമസ്കാരം നിര്‍ബന്ധമാക്കിയ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍. ഇതുമായി ബന്ധപ്പെട്ട് ജമിയത്ത് ഉലമ ഇഹിന്ദ് ഹൈക്കോടതിയിൽ ഒരു ഹർജി സമർപ്പിച്ചു. സൂര്യ സപ്തമി ദിനമായ നാളെ എല്ലാ വിദ്യാര്‍ത്ഥികളും സൂര്യനമസ്കാരത്തില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇത് മതസ്വാതന്ത്ര്യത്തിന്റെ കടന്നുകയറ്റമാണ്. ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന മുസ്ലിം സമുദായത്തിന് ഇത് വിരുദ്ധമാണെന്നും സംഘടനകള്‍ അവകാശപ്പെട്ടു. 

ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി മറ്റ് മുസ്ലിം സംഘടനകളുമായി ചേര്‍ന്ന യോഗത്തില്‍ മുസ്ലിം കുട്ടികളെ നാളെ സ്‌കൂളുകളിൽ അയയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സൂര്യനമസ്കാരത്തിനായ ഒരു മുസ്ലിം കുട്ടിയും സ്കൂളിൽ പോകില്ല. ഈ തീരുമാനം രാജസ്ഥാനിലെ പള്ളികളിലുടനീളം അറിയിക്കും. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ഭിന്നത സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ജമിയത്ത് ഉലമ-ഇ‑രാജസ്ഥാൻ ജനറൽ സെക്രട്ടറി മൗലാന അബ്ദുൾ വാഹിദ് ഖത്രി പറഞ്ഞു. സൂര്യനമസ്കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Eng­lish Summary:Rajasthan Govt Order Makes Surya Namaskar Manda­to­ry In Schools; Peti­tion seek­ing withdrawal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.