8 December 2025, Monday

Related news

November 30, 2025
November 26, 2025
November 23, 2025
November 21, 2025
November 21, 2025
November 17, 2025
November 3, 2025
November 2, 2025
September 27, 2025
September 22, 2025

രാജസ്ഥാനില്‍ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കി; ജീവപര്യന്തം തടവും ഒരു കോടി പിഴയും

Janayugom Webdesk
ജയ്പൂർ
September 10, 2025 4:51 pm

മതപരിവര്‍ത്തനം തടയുന്നതിനായി ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പുതിയ നിയമം. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ബില്‍ നിയമസഭ പാസാക്കി. ഇതുപ്രകാരം മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും ഒരു കോടി രൂപവരെ പിഴയും ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നു. നിര്‍ബന്ധിതമായോ കബളിപ്പിച്ചോ പ്രലോഭിപ്പിച്ചോ ബലംപ്രയോഗിച്ചോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ക്കാണ് കടുത്തശിക്ഷ ലഭിക്കുക.

കൂട്ട മതപരിവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. ഇത്തരം കേസുകളില്‍ കുറ്റം നടന്നോ എന്ന് സെഷന്‍സ് കോടതിക്ക് കണ്ടെത്താവുന്നതാണ്. ജാമ്യമില്ലാ കുറ്റം ചുമത്താനും വിചാരണ ചെയ്യാനും സെഷന്‍സ് കോടതിക്ക് അധികാരമുണ്ടായിരിക്കും.ഏതെങ്കിലും വിവാഹം മതപരിവര്‍ത്തനത്തിനായി മാത്രം നടത്തിയതാണെന്ന് തെളിയിക്കാനായാല്‍ ആ വിവാഹം അസാധുവായി പ്രഖ്യാപിക്കും. ഇത്തരം വിവാഹങ്ങള്‍ക്ക് മുമ്പോ ശേഷമോ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായിരിക്കുമെന്നും ബില്ലില്‍ പറയുന്നു.

ബില്‍ പ്രകാരം മുമ്പത്തെ മതത്തിലേക്ക് മടങ്ങുന്നവരെ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്.അതേസമയം, പ്രതിപക്ഷമായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബില്ലില്‍ പ്രതിഷേധിച്ച് നിയമസഭയിലെ ചര്‍ച്ച ബഹിഷ്‌കരിച്ചു. മുദ്രാവാക്യങ്ങള്‍ വിളിച്ചും ചര്‍ച്ച തടസപ്പെടുത്തിയുമായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്.പുതിയനിയമം സംസ്ഥാനത്തിന്റെ സാമുദായിക ഐക്യം തകര്‍ക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു.എന്നാല്‍, ഈ ബില്‍ പാസാക്കുന്നത് സമൂഹത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിന് പാതയൊരുക്കുമെന്ന് രാജസ്ഥാന്‍ ആഭ്യന്തര സഹമന്ത്രി ജലഹര്‍ലാല്‍ സിങ് ബേധാം അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.