24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 15, 2025
April 13, 2025
April 12, 2025
April 10, 2025
April 9, 2025
April 8, 2025

കോലിപ്പടയെ ട്രോളി രാജസ്ഥാന്‍ റോയല്‍സ്

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2024 10:08 pm

16 വര്‍ഷമായിട്ടും ഐപിഎല്ലില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കിരീടം നേടാനായിട്ടില്ല. ഇപ്പോഴിതാ വനിതാ പ്രീമിയര്‍ ലീഗില്‍ രണ്ടാം സീസണില്‍ തന്നെ ആര്‍സിബിക്ക് കിരീടം നേടാനായി. ഇതിന് പിന്നാലെ പുരുഷ ടീമിനെ കളിയാക്കി രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ട്വീറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.

പ്രമുഖ കോമഡി ഷോയായ ‘താരക് മെഹ്താ കാ ഉള്‍ട്ടാ ചശ്മയിലെ’ ഒരു മീം പങ്കു വച്ചാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ ട്രോളിയത്. ഒരു ഗ്യാസ് സിലിണ്ടർ ഏറെ കഷ്ടപ്പെട്ട് പൊക്കാൻ ശ്രമിച്ചിട്ടും അതിന് കഴിയാതിരുന്ന ഷോയിലെ ഒരു കഥാപാത്രത്തിനടുത്തേക്ക് വന്ന് അനായാസം സിലിണ്ടർ പൊക്കിയെടുത്ത് കൊണ്ടു പോകുന്ന ഭാര്യയുടെ ദൃ­ശ്യ­മാണ് മീമിലുള്ളത്. സമൂഹമാധ്യമങ്ങളില്‍ ഈ മീം വൈ­റലായി കഴിഞ്ഞു. 

എന്നാല്‍ രാജസ്ഥാന്റെ ത­മാശ ആര്‍സിബി ആരാധകര്‍ക്ക് രസിച്ചി­ട്ടില്ല. ഈ ട്വീറ്റ് ബു­ക്‌മാര്‍ക്ക് ചെയ്ത് വ­യ്ക്കാന്‍ ആര്‍സിബി അഡ്മിനോ­­ട് ആവശ്യപ്പെട്ട ആരാധകര്‍ ഇതിനുള്ള മറുപടി വൈകാതെ തരുമെന്നും കുറിച്ചു. മറ്റു ചിലരാകട്ടെ കുറച്ചു കൂടി രൂക്ഷമായാണ് പ്രതികരിച്ചത്.

Eng­lish Sum­ma­ry: Rajasthan Roy­als trolled Kholi gang
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.