24 February 2026, Tuesday

Related news

February 24, 2026
February 22, 2026
February 21, 2026
February 19, 2026
February 18, 2026
February 18, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026

ബിജെപി നേതാവിന്റെ സ്‌പാ അടച്ചുപൂട്ടിയ സംഭവത്തിൽ രാജീവ് ചന്ദ്രശേഖറിന് പരാതി; പാർട്ടിയിൽ കലഹം രൂക്ഷം

Janayugom Webdesk
തിരുവനന്തപുരം
February 10, 2026 8:44 pm

സെക്രട്ടറിയേറ്റിന് സമീപത്തെ ബിജെപി നേതാവിന്റെ സ്‌പാ അടച്ചുപൂട്ടിയ സംഭവത്തിൽ പാർട്ടിയിൽ കലഹം രൂക്ഷം. സംഭവത്തെ കുറിച്ച് ബിജെപിയിലെ ഒരു വിഭാഗം സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി. തിരുവനന്തപുരം മേയർ വി വി രാജേഷ് നേരിട്ട് ഇടപെട്ടാണ് സ്‌പാ പൂട്ടിച്ചത്. യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്നാണ് സ്പാ അടച്ചുപൂട്ടിയത്. രാജീവ് ചന്ദ്രശേഖറിനോട് അടുപ്പം പുലർത്തുന്ന ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈന്‍ ലാലിന്റെ പിതാവ് എസ് മനോഹരന്റെ പേരിലാണ് സ്പായുടെ ലൈസന്‍സ്. കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവിന് നഗരത്തിൽ ബിനാമി പേരുകളിൽ നിരവധി സ്‌പാ ഉണ്ടെന്നാണ് വിവരം. എന്നാൽ സ്വന്തം പാർടിക്കാരന്റെ സ്പായാണ് അറിയാതെയാണ് പൂട്ടിച്ചതെന്നാണ് വി വി രാജേഷ് പാർട്ടിക്ക് നൽകിയ വിശദീകരണം. ഉന്നത ബിജെപി നേതാക്കൾ ഇടപെട്ടപ്പോഴേക്കും സ്പായുടെ വാർത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ വി വി രാജേഷ് വെട്ടിലാവുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.