സംസ്ഥാന നേതൃത്വത്തിന്റെ പട്ടിക വെട്ടി രാജീവ് ശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്കുവാൻ കേന്ദ്ര നീക്കം. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. കർണാടക കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന രാജീവ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെയാണ് കേരള രാഷ്ട്രീയത്തിൽ സജീവമായത്.
തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ മത്സരിച്ച രാജീവ് അതിനുശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, എം ടി രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പേരുകളാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പുകൾ മുന്നോട്ട് വെച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് ഇടപെട്ട് രാജീവിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് കാര്യങ്ങൾ ധരിപ്പിച്ചത്.ഡൽഹിയിൽ ചേർന്ന കോർ കമ്മറ്റി യോഗത്തിൽ രാജീവ് ശേഖറിന്റെ പേരിനായിരുന്നു മുൻതൂക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.