6 March 2026, Friday

Related news

February 22, 2026
February 20, 2026
February 15, 2026
February 5, 2026
January 25, 2026
January 20, 2026
January 20, 2026
January 12, 2026
January 12, 2026
December 15, 2025

രാജേഷ് രാജേന്ദ്രന് പ്രത്യേക ജൂറി പുരസ്കാരം

Janayugom Webdesk
തിരുവനന്തപുരം
February 15, 2026 9:59 pm

സംസ്ഥാന യൂത്ത് അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമപുരസ്കാരങ്ങളില്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം ജനയുഗം ചീഫ് ഫോട്ടോഗ്രാഫര്‍ രാജേഷ് രാജേന്ദ്രന്. ക്ഷീരവികസന വകുപ്പിന്റെ മികച്ച വാർത്താചിത്രത്തിനുള്ള പുരസ്കാരം, കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം, തിരുവനന്തപുരം പ്രസ് ക്ലബ്ബ് പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ഡോ. വിജയ് അസോസിയേഷൻ പുരസ്കാരം, സ്ട്രീറ്റ് ഫോട്ടോഗ്രാഫി അവാർഡ്, സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പുരസ്കാരം, ലെനിൻ രാജേന്ദ്രൻ കലാനിധി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങളും രാജേഷ് രാജേന്ദ്രൻ നേടിയിട്ടുണ്ട്. ചിറയിൻകീഴ് പുളിയാനിക്കൽമഠം രാജേന്ദ്രന്റെയും ബേബിയുടെയും മകനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.