13 March 2026, Friday

Related news

March 13, 2026
March 10, 2026
March 9, 2026
March 9, 2026
March 9, 2026
March 9, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026

രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചു; ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ സൺ നെറ്റ്‌വർക്ക് കോടതിയിൽ

Janayugom Webdesk
ചെന്നൈ
March 13, 2026 6:24 pm

ഐപിഎൽ ആവേശം തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പർ കിങ്‌സിന് നിയമക്കുരുക്ക്. രജനികാന്ത് ചിത്രങ്ങളായ ‘ജയിലർ’, ‘കൂലി’, ‘ജയിലർ 2’ എന്നിവയിലെ ഗാനങ്ങൾ പ്രൊമോ വീഡിയോകളിൽ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സൺ നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. സൺ പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രങ്ങളിലെ ഗാനങ്ങളുടെ പകർപ്പവകാശം ലംഘിച്ചുവെന്നാണ് ആരോപണം. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി വെള്ളിയാഴ്ച ഈ ഹർജി പരിഗണിക്കും.

സിഎസ്‌കെയുടെ പ്രൊമോ വീഡിയോകളിൽ എം എസ് ധോണി, സഞ്ജു സാംസൺ എന്നിവർക്കൊപ്പം ജയിലറിലെ പ്രശസ്തമായ ‘ഹുക്കും’ എന്ന ഗാനം ഉൾപ്പെടുത്തിയതാണ് സൺ നെറ്റ്‌വർക്കിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ, രാജസ്ഥാൻ റോയൽസിൽ നിന്ന് ഈ സീസണിലാണ് റെക്കോർഡ് തുകയ്ക്ക് ചെന്നൈയിലെത്തിയത്. സഞ്ജുവിന്റെ വരവ് ആഘോഷമാക്കാൻ സിഎസ്‌കെ സോഷ്യൽ മീഡിയ ടീം തയ്യാറാക്കിയ വീഡിയോകളിലാണ് സിനിമാ ഗാനങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

മാർച്ച് 28ന് ബംഗളൂരുവിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് ഐപിഎൽ 2026ലെ ഉദ്ഘാടന മത്സരം. രുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആദ്യ മത്സരം മാർച്ച് 30ന് രാജസ്ഥാൻ റോയൽസിനെതിരെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar