രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളായ മുരുകന്‍, ജയകുമാർ, റോബർട്ട് പയസ് എന്നിവര്‍ക്ക് ഇന്ത്യവിട്ട് പുറത്തുപോകാൻ അനുമതി. ശ്രീലങ്കൻ ഹൈക്കമ്മിഷൻ യാത്രാരേഖ അനുവദിച്ച കാര്യം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കമ്മിഷൻ അനുവദിച്ച യാത്രാരേഖ അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്സ് റീജിയണൽ റജിസ്ട്രേഷന്‍ ഓഫിസർ എക്സിറ്റ് അനുമതി നൽകിയാൽ മതിയാകും.
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാർഥി ക്യാംപിലാണ് മുരുകനടക്കം മൂന്നുപേരും താമസിക്കുന്നത്. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാൻ അനുവദിക്കണം എന്നു കാണിച്ച് മുരുകന്റെ ഭാര്യ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.
English Summary:Rajiv Gandhi murder case; Murugan is allowed to leave India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.