21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

തലസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി രാജ്നാഥ് സിങ്ങും

Janayugom Webdesk
തിരുവനന്തപുരം
April 18, 2024 10:41 pm

തലസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തില്‍ പങ്കെടുക്കാതെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഒരു രാത്രി താമസിച്ച് മടങ്ങിയ രാജ്നാഥ് സിങ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കും സമയം ചെലവഴിച്ചില്ല. 12ന് തിരുവനന്തപുരത്തെത്തിയ അമിത് ഷായും ഇതേ രീതിയിൽ തിരിച്ചുപോയിരുന്നു. കന്യാകുമാരിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനത്തിൽ പങ്കെടുത്ത അദ്ദേഹം നേതാക്കളെ കാണുകയോ ജില്ലയിലെ പ്രചാരണത്തില്‍ പങ്കെടുക്കുകയോ ചെയ്തില്ല. 

ബുധനാഴ്ച രാത്രി എട്ടോടെ തിരുവനന്തപുരത്തെത്തിയ രാജ്നാഥ് സിങ് സ്വകാര്യ ഹോട്ടലിൽ താമസിച്ചശേഷം ഇന്നലെ പകൽ കോട്ടയത്തേക്ക് പുറപ്പെട്ടു. പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിച്ച് തിരിച്ചുപോയി. കേന്ദ്രസഹമന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കുന്ന ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഇരുനേതാക്കളും തിരിഞ്ഞുനോക്കാത്തതിനെതിരെ സംസ്ഥാന നേതാക്കളിലും പ്രവർത്തകരിലും കടുത്ത അമര്‍ഷമുണ്ട്.

Eng­lish Sum­ma­ry: Raj­nath Singh also avoid­ed the BJP can­di­dates in the capital
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.