എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് താന്‍ മത്സരിക്കുന്നത് രാജ്യസഭയിലേക്കോ ലോക്‌സഭയിലേക്കോ എന്ന് സംശയം. ടെക്നോക്രാറ്റ്, ഐടി വിദഗ്ധൻ, നിര്‍മ്മിത ബുദ്ധിയുടെ പ്രയോക്താവ് എന്നൊക്കെ സ്വയം പറഞ്ഞ് നടക്കുന്ന രാജീവ് ചന്ദ്രശേഖർ കരുതിയിരിക്കുന്നത് താൻ ഇത്തവണയും രാജ്യസഭാ സ്ഥാനാർത്ഥിയാണെന്നാണ്.
തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച സ്ഥാനാർത്ഥിയുടെ സത്യവാങ്ങ്മൂലത്തിൽ അദ്ദേഹം എഴുതി നൽകിയിരിക്കുന്നത് ‘അഫിഡവിറ്റ് ഫോർ രാജ്യസഭാ നോമിനേഷൻ 2024’ എന്നാണ്. അനക്സ് ഒന്നിലും അനക്സ് ഏഴിലും രാജ്യസഭയിലേക്കുള്ള നാമനിർദേശം–2024 എന്നാണുള്ളത്. അഫിഡവിറ്റിൽ രാജീവ് ചന്ദ്രശേഖറിന്റെയും ഭാര്യ അഞ്ജു ചന്ദ്രശേഖറിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന പേജുകളിലാണ് ഈ തെറ്റ്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തെ ഐടി ഹബ്ബ് ആക്കും എന്ന് പറഞ്ഞ് നടക്കുന്ന എൻഡിഎ സ്ഥാനാർത്ഥിയില്‍ നിന്നാണ് ഈ പിശക് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്ന് കരുതി ബിജെപിക്കാര്‍ തന്നെ വോട്ട് ചെയ്യാതിരുന്നാലും അവരെ കുറ്റം പറയാനാകില്ല.
സ്വത്ത് വിവരം മറച്ചുവച്ച് നാമനിര്‍ദേശ പത്രിക നല്‍കിയ രാജീവ് ചന്ദ്രശേഖര്‍ കർണാടകയിലെ വിവിധ കോടതികളിൽ തനിക്കെതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസുകളെക്കുറിച്ചും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നില്ല. കർണാടകയിലെ ധാർവാർഡിലെ കേസ്, കർണാടക ഉടുപ്പി ജെഎഫ്എംസി, ബംഗളൂരു ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങിലെ കേസുകളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നവയാണ്. തിരുവനന്തപുരം എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ഇവയെല്ലാം ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു.
English Summary: Rajya Sabha or Lok Sabha; Rajeev Chandrasekhar not sure
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.