22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

രാമക്ഷേത്രം :ബിജെപിയുടെ ഭരണ പരാജയം മറയ്ക്കാനുള്ള ആയുധം മാത്രമെന്ന് എം കെ സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 23, 2024 2:49 pm

രാമക്ഷേത്രം ബിജെപി ഭരണ പരാജയം മറയ്ക്കാനുള്ള ആയുധം മാത്രമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സാപ്പ് സർവ്വകലാശാലകളായി ബിജെപിയുടെ ഉന്നതനേതാക്കൾ മാറിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ആസൂത്രിത കിംവദന്തികൾ നേരം പുലരുംമുൻപ് കള്ളമാണെന്നു തെളിഞ്ഞെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ ലക്ഷ്യമിട്ടും സ്റ്റാലിന്‍ പറഞ്ഞു.

വിഭാഗീയ രാഷ്ട്രീയത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയാണ് ബിജെപിയുടേത്. അയോധ്യയിലെ രാമക്ഷേത്രം തുറക്കൽ ചടങ്ങ് ആത്മീയമായും രാഷ്ട്രീയപരമായും നടത്തിയത് കേന്ദ്ര സർക്കാരിന്റെ സമ്പൂർണ പരാജയം മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ലക്ഷക്കണക്കിന് യുവാക്കൾ അണിനിരന്ന സേലം സമ്മേളനത്തിന്റെ ഉജ്വല വിജയത്തിൽ വിറളി പിടിച്ചിട്ടാണ് ഇപ്പോൾ വ്യാജ വാർത്തകളുമായി അവർ മുന്നോട്ട് വരുന്നത്.

തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരമറിയാതെയാണ് തമിഴ്നാട് ഗവർണറും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ബിജെപിയുടെ ഉന്നത സ്ഥാനങ്ങളിലുള്ളവരും ഭരണഘടനയെ അവഗണിച്ച് പെരുമാറുന്നവരും അഭ്യൂഹങ്ങൾ പരത്തുന്ന വാട്സാപ്പ് യൂണിവേഴ്‌സിറ്റികളായി പ്രവർത്തിക്കുന്നത് തുടരുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. 

Eng­lish Summary:
Ram Tem­ple: MK Stal­in says that it is only a weapon to hide BJP’s fail­ure in governance

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.