
മുൻ ആർബിഐ ഡെപ്യൂട്ടി ഗവർണർ ആർ ഗാന്ധിയെ ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകിയതായി സ്വകാര്യ മേഖല വായ്പാദാതാവായ യെസ് ബാങ്ക് അറിയിച്ചു.
ആർബിഐ അംഗീകരിച്ച പ്രതിഫലത്തിൽ 2025 സെപ്റ്റംബർ മുതൽ 2027 മെയ് 13 വരെയുള്ള കാലയളവിൽ രാമസുബ്രഹ്മണ്യം ഗാന്ധിയെ ബാങ്കിൻറെ പാർട്ട് ടൈം ചെയർമാനായി പുനർനിയമിക്കാൻ ആർബിഐ അംഗീകാരം നൽകിയതായി യെസ് ബാങ്ക് അറിയിച്ചു.
രാമസുബ്രഹ്മണ്യം ഗാന്ധി 2014 മുതൽ 2017 വരെ റിസർവ് ബാങ്കിൻറെ ഡപ്യൂട്ടി ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 37 വർഷം പരിചയ സമ്പത്തുള്ള ഒരു പ്രഗത്ഭനായ ബാങ്ക് പ്രൊഫഷണലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.