7 December 2025, Sunday

രാമചരിതമാനസ് വിദ്വേഷം പരത്തുന്നു: ബിഹാര്‍ മന്ത്രി

Janayugom Webdesk
പട്ന
January 12, 2023 11:10 pm

രാമായണത്തെ ആസ്പദമാക്കിയുള്ള രാമചരിതമാനസ്, മനുസ്മൃതി, എം എസ് ഗോള്‍വാര്‍ക്കറുടെ വിചാരധാര തുടങ്ങിയ പുസ്തകങ്ങള്‍ സമൂഹത്തില്‍ വിദ്വേഷം പരത്തുന്നുവെന്ന് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖര്‍. നളന്ദ ഓപ്പണ്‍ സര്‍വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാന ചടങ്ങില്‍ ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന്റെ സാന്നിധ്യത്തിലാണ് ആര്‍ജെഡി നേതാവ് കൂടിയായ ചന്ദ്രശേഖര്‍ ഇക്കാര്യം പറഞ്ഞത്. 

സമൂഹത്തില്‍ വിഭാഗീയ സൃഷ്ടിക്കുന്നത് കൊണ്ടാണ് ആളുകള്‍ മനുസ്മൃതി കത്തിച്ചതെന്നും ദളിതരുടെയും പിന്നാക്കക്കാരുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനെതിരെ വിവരിക്കുന്ന രാമചരിതമാനസത്തിലെ ഭാഗമാണ് ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് നിഖില്‍ ആനന്ദ് ആവശ്യപ്പെട്ടു. 

ചന്ദ്രശേഖറിനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് അയോധ്യയിലെ പുരോഹിതനായ ജഗദ്ഗുരു പരമഹംസ് ആചാര്യ ആവശ്യപ്പെട്ടു. കൂടാതെ ചന്ദ്രശേഖറിന്റെ നാവ് വെട്ടുന്നവർക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന പ്രഖ്യാപനവും ജഗദ്ഗുരു നടത്തിയിട്ടുണ്ട്. 

Eng­lish Summary:Ramacharitamanas spreads hatred: Bihar Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.