8 January 2025, Wednesday
KSFE Galaxy Chits Banner 2

ഒട്ടക സവാരിയിലൂടെ ഒരു പുതുമയുള്ള അനുഭവം നല്‍കി രാമക്കല്‍മേട്

Janayugom Webdesk
നെടുംകണ്ടം
May 19, 2022 7:58 pm

മരുഭൂമിയില്‍ മാത്രമല്ല ഇനി ഒട്ടക സവാരി രാമക്കല്‍മേട്ടിലും നടത്താം. മൂന്ന് ചെറുപ്പകാരാണ് ഒട്ടക സവാരിക്കുള്ള സൗകര്യം രാമക്കല്‍മേട്ടില്‍ ഒരുക്കിയിരിക്കുന്നത്.  ജില്ലയില്‍ ആന, കുതിര സവാരികള്‍ ഉണ്ടെങ്കിലും  ഒട്ടക സവാരി ഇത്ആദ്യമാണ്.  രാജസ്ഥാനില്‍ നിന്നും എത്തിച്ച  സുല്‍ത്താന്‍ എന്ന ഒട്ടകമാണ് സവാരിക്കായി ഒരുക്കിയിരിക്കുന്നത്.

രാമക്കല്‍മേട്ടില്‍ ഒട്ടകം എത്തിയതോടെ വിനോദ സഞ്ചാരികളുടെ തിരക്കേറിയിരിക്കുകയാണ്. സന്യാസിയോട് സ്വദേശികളായ സാല്‍വിന്‍, ജോമോന്‍, ആല്‍ഫിന്‍ എന്നി മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് ഒട്ടകത്തെ രാമക്കല്‍മേട്ടില്‍ എത്തിച്ചത്.

പുതുമയുള്ള ജോലിക്കായുള്ള തരിച്ചിലിനിടയിലാണ് ഒട്ടക സവാരിയെന്ന ആശയം മനസ്സില്‍ ഉദിച്ചത്.  ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപാ ഇവര്‍ക്ക് ചിലവായി. ഇതിനാല്‍ തന്നെ രാമക്കല്‍മേട് എത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകവും ആഹ്‌ളാദവും ഉള്‍പ്പെടുന്ന സമ്മിശ്ര വികാരമാണ് ഒട്ടക സവാരി സമ്മാനിക്കുന്നത്. ഒട്ടക സവാരികൊപ്പം ഒട്ടകത്തിന്‍ ഒപ്പം നിന്ന് ഫോട്ടോ എടുക്കുവാനും വലിയ തിരക്കാണ്.

മരുഭൂമിയില്‍ ജീവിക്കുന്ന ഒട്ടകം ഇടുക്കിയിലെ തണുത്ത കാലാവസ്ഥയില്‍ ജീവിക്കുമോ എന്നാണ് പലര്‍ക്കുമുള്ള സംശയം. കടലചെടി, മുള്ള്‌ചെടി, പച്ചപ്പുല്ല് എന്നിവയൊക്കെയാണ് സുല്‍ത്താന്റെ ആഹാരം. ഒറ്റത്തവണ 20 ലിറ്റര്‍ വെള്ളം അകത്താക്കും. ഇങ്ങനെ ദിവസവും മൂന്നോ നാലോ പ്രാവശ്യം വെള്ളം കുടിക്കും.

ഇടുക്കിയിലെ തണുപ്പും കാറ്റും സുല്ത്താന് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലന്നാണ് ഒട്ടകത്തെ പരിചരിക്കുന്നവര്‍ പറയുന്നത്. എന്തായാലും സഞ്ചാരികള്‍ക്ക് വലിയ കൗതുകമാണ് ഈ ഒട്ടകം സമ്മാനിക്കുന്നത്.

Eng­lish summary;Ramakkalmedu offers an inno­v­a­tive expe­ri­ence of camel riding

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.