കര്‍ണാടയിലെ രാമനഗര ജില്ലയുടെ പേരുമാറ്റുന്നതിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി. ബംഗളൂരു സൗത്ത് എന്നായിരിക്കും ജില്ലയുടെ പുതിയ പേര്. പാര്‍ലമെന്ററികാര്യ മന്ത്രി എച്ച് കെ പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. റവന്യു വകുപ്പ് ഉടന്‍ വിജ്ഞാപനം പുറത്തുവിടും.
നേരത്തെ രാമനഗരയുടെ പേര് മാറ്റം സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം നല്‍കിയിരുന്നു. രാമനഗരയെ ബാംഗ്ലൂരിന്റെ ഭാഗമാക്കാനാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ജെഡിഎസ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ജില്ലയുടെ പേരുമാറ്റും രാമനോടുള്ള വിദ്വേഷത്തിന്റെ ഭാഗമാണെന്നും ഇത് റിയല്‍എസ്റ്റേറ്റ് മേഖലയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും ബിജെപി ആരോപിച്ചു.
രാമനഗര, ചന്നപട്ന, മഗാദി, കനകപുര, ഹരൊഹല്ലി എന്നീ അഞ്ച് താലൂക്കുകള്‍ ചേര്‍ന്നതാണ് രാമനഗര ജില്ല.
English Summary: Ramanagara District henceforth Bengaluru South
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.