മുംബെെ വിമാനത്താവളത്തിൽ രാമായണം സീരിയൽ നടന്റെ കാലിൽ വീണ് നമസ്കരിച്ച് ആരാധിക. കഴിഞ്ഞ ദിവസമാണ് രസകരമായ സംഭവം നടന്നത്. രാമായണം സീരിയലിൽ ശ്രീരാമനായി വേഷമിട്ട അരുൺ ഗോവിലിന്റെ കാൽ തൊട്ട് വന്ദിച്ചും നമസ്കരിച്ചും മുന്നിൽ മുട്ടുകുത്തിയിരുന്ന് പ്രാർഥിച്ചുമാണ് ഒരു സ്ത്രീ ആ കഥാപാത്രത്തോടുള്ള തന്റെ അന്ധമായ ആരാധന വെളിവാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഗോവിലിനെ കണ്ടപാടെ അദ്ദേഹത്തിന്റെ കാലിൽ വീണ് നമസ്കരിക്കുന്ന സ്ത്രീ കുറച്ചുനേരത്തിനു ശേഷമാണ് തല പൊക്കുന്നത്. ശേഷം മുന്നിൽ ഇരുന്ന് കൈ കൂപ്പി പ്രാർഥിക്കുന്ന സ്ത്രീ വീണ്ടും കാൽ തൊട്ട് നമസ്കരിക്കുന്നു. സ്ത്രീയെ മാറ്റാൻ ഇതിനിടെ ഒരു തവണ ഭർത്താവിനോട് പറയുന്ന ഗോവിൽ, പിന്നീട് അതിനു ശ്രമിക്കാതെ അവിടെ തന്നെ ആരാധന ആസ്വദിച്ചുനിൽക്കുന്നത് വീഡിയോയിൽ കാണാം.
സ്ത്രീയെ കൂടാതെ ഇവരുടെ ഭർത്താവും നടന്റെ കാൽ തൊട്ട് വന്ദിക്കുന്നത് കാണാം. ഒടുവിൽ സ്ത്രീയെ നടൻ ഒരു കാവി ഷാൾ ധരിപ്പിക്കുന്നതും ഇവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. അതേസമയം, ഇതെല്ലാം വീക്ഷിച്ച് സമീപം ഗോവിലിന്റെ ഭാര്യയും സമീപത്തു നിൽക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും തന്നെ ഇപ്പോഴും രാമൻ എന്നാണ് വിളിക്കുന്നത് എന്ന് ഗോവിൽ മുമ്പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Ramanand Sagar Ji’s Ramayana was released almost 35 years back… pic.twitter.com/IeyafnniVx
— Mr Sinha (@MrSinha_) September 30, 2022
English summary;Ramayan effect: Arun Govil blesses woman as she lays at his feet, prays to him at airport
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.