23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 12, 2024
August 1, 2024
July 25, 2024
July 8, 2024
May 22, 2024
April 21, 2024
March 13, 2024
January 31, 2024
January 28, 2024
January 18, 2024

രാംദേവിന് വീണ്ടും തിരിച്ചടി; നാലരക്കോടി രൂപ സേവന നികുതി അടയ്ക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2024 7:01 pm

ബാബ രാംദേവിന്റെ പതഞ്ജലി യോഗപീഠ് ട്രസ്റ്റിന് വീണ്ടും തിരിച്ചടി. റെസിഡൻഷ്യല്‍, നോണ്‍ റെസിഡൻഷ്യല്‍ യോഗ ക്യാമ്പുകള്‍ നടത്തുന്നതിന് എൻട്രി ഫീസ് ഈടാക്കുന്നതിന് സ്ഥാപനത്തിന് സേവന നികുതി അടയ്‌ക്കേണ്ടി വരുമെന്ന ട്രൈബ്യൂണല്‍ വിധി സുപ്രീം കോടതി ശരിവെച്ചു.
രാംദേവിന്റെയും സഹായി ബാലകൃഷ്ണയുടെയും കീഴിലുള്ള ട്രസ്റ്റ് വിവിധ റെസിഡൻഷ്യല്‍, നോണ്‍ റെസിഡൻഷ്യല്‍ ക്യാമ്പുകളില്‍ യോഗ പരിശീലനം കൊടുത്തിരുന്നു. അതില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് സംഭാവനയായി ഫീസ് വാങ്ങുകയും ചെയ്തു. ഈ തുക സംഭാവനയായി ശേഖരിച്ചതാണെങ്കിലും സേവനങ്ങള്‍ക്കുള്ള ഫീസ് ആയിരുന്നു. അതുകൊണ്ട് സേവന നികുതി നല്‍കണമെന്ന് മീററ്റ് റേഞ്ചിലെ കസ്റ്റംസ് ആൻഡ് സെൻട്രല്‍ എക്സൈസ് കമ്മിഷണർ ആവശ്യപ്പെട്ടത്. 

വിഷയത്തില്‍ കസ്റ്റംസ്, എക്സൈസ്, സർവീസ് ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ (സെസ്റ്റാറ്റ്) അലഹബാദ് ബെഞ്ചിന്റെ 2023 ഒക്ടോബറിലെ വിധി രാംദേവിന് എതിരായിരുന്നു. പിഴയും പലിശയും സഹിതം 2006 ഒക്ടോബർ മുതല്‍ 2011 മാർച്ച്‌ വരെ ഏകദേശം 4.5 കോടി രൂപ ട്രസ്റ്റ് അടക്കേണ്ടതായി വരും. തുടര്‍ന്ന് സുപ്രീം കോടതിയിലെത്തിയെങ്കിലും തീരുമാനത്തില്‍ ഇടപെടാൻ ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭുയാൻ എന്നിവരുടെ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. 

Eng­lish Summary:Ramdev back­fired again; 4.5 crore ser­vice tax to be paid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.