ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തില്‍ മുഖ്യപ്രതികളായ രണ്ടുപേരെ എന്‍ഐഎ കൊല്‍ക്കത്തയില്‍ അറസ്റ്റുചെയ്തു. കര്‍ണാടകയിലെ ശിവമോഗ തീര്‍ത്ഥഹള്ളി സ്വദേശികളായ മുസാവിര്‍ ഹുസൈന്‍ ഷസേബ്, അബ്ദുള്‍ മതീന്‍ താഹ എന്നിവരെയാണ് ഇന്ന് രാവിലെ പിടികൂടിയത്.
മാര്‍ച്ച് ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. ആക്രമണവും തുടര്‍ന്നുള്ള അവരുടെ തിരോധാനവും ആസൂത്രണം ചെയ്തതത് താഹയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുസവീര്‍ ഹുസൈന്‍ ഷസേബാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ കാന്തിയിലെ ഒളിത്താവളത്തില്‍ നിന്നാണ് രണ്ടുപേരെയും പിടികൂടിയത്. ഇവിടെ ഇവര്‍ വ്യാജ പേരുകളില്‍ താമസിക്കുകയായിരുന്നു. ഇരുവരും 2020ലെ തീവ്രവാദക്കേസില്‍ പൊലീസ് തിരയുന്നവരാണ്. ഐഎസിന്റെ ബംഗളൂരു മൊഡ്യൂളായ അല്‍ ഹിന്ദുമായി അബ്ദുള്‍ മതീന്‍ താഹയ്ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.
മറ്റൊരു മുഖ്യപ്രതി മുസമ്മില്‍ ഷെരീഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ കഫേയിലുണ്ടായിരുന്ന ജീവനക്കാര്‍ അടക്കം10 പേര്‍ക്ക് പരിക്കേറ്റിരുന്നു.
English Summary: Rameswaram Cafe Blast: Main Accused Arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.