22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 23, 2024
November 22, 2024
October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024

രാമുവിന്റെ മനൈവികൾ ഓഡിയോ ലോഞ്ചു് ചെയ്തു

Janayugom Webdesk
April 23, 2024 2:22 pm

മലയാളത്തിൽ എസ്.പി.വെങ്കിടേഷിൻ്റെ പുതുമയുള്ള ഈണങ്ങളുമായെത്തുന്ന രാമുവിൻ്റെ മനൈവികൾ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു് കോഴിക്കോട് കൈരളി തീയേറ്ററിൽ സംവിധായകൻ വി.എം.വിനു നിർവ്വഹിച്ചു. സുധീഷ് സുബ്രഹ്മണ്യം രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ്, മലയാളം ചിത്രമായ രാമുവിൻ്റെ മനൈവികൾ, എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഓഡിയോ ലോഞ്ച് ചടങ്ങിന്, ഗാനരചയിതാവും, നിർമ്മാതാവുമായ വാസു അരീക്കോട് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞാപ്പ സ്വാഗതവും പറഞ്ഞു.നടൻ സുധി, നിർമ്മാതാക്കളായ. ജൈമിനി, രാജേന്ദ്രബാബു, നിധീഷ് നടേരി, നടീനടന്മാരായ ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു ‚ബീന എന്നിവരും,പ്രഭാകരൻ നറുകര, കെ.റ്റി. ജയചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മലയാളത്തിൽ പുതുമയുള്ള ഈണങ്ങളുമായി എത്തുന്ന ചിത്രത്തിലെ ഗാനങ്ങളുടെ രചന നിർവ്വഹിച്ചത്, നിർമ്മാതാക്കളിൽ ഒരാളായ വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ‚വൈര ഭാരതി എന്നിവരാണ് .മലയാളത്തിന് അനേകം ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച എസ്.പി.വെങ്കിടേഷാണ് സംഗീതം ഒരുക്കിയത്.പി.ജയചന്ദ്രൻ ‚രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

മല്ലി എന്ന ആദിവാസി പെൺകുട്ടിയുടെ ആരെയും ആകർഷിക്കുന്ന പ്രണയകഥ പറയുകയാണ്‌ രാമുവിൻ്റെ മനൈവികൾ എന്ന ചിത്രം.തമിഴ്നാട്, കേരള അതിർത്തി ഗ്രാമത്തിൽ നടക്കുന്ന ഈ പ്രണയകഥ, മലയാള സിനിമയിൽ ഇതുവരെ കാണാത്ത, വ്യത്യസ്തമായൊരു പ്രണയകഥയാണ്. നല്ല അവതരണത്തോടെ സംവിധായകൻ പുതുമയുള്ള ഒരു ചിത്രമാക്കി മാറ്റിയിരിക്കുന്നു. 

എം.വി.കെ ഫിലിംസിൻ്റെ ബാനറിൽ വാസു അരീക്കോട്, ജൈമിനി, രാജേന്ദ്രബാബു എന്നിവർ നിർമ്മിക്കുന്ന രാമുവിൻ്റെ മനൈവികൾ സുധീഷ് സുബ്രഹ്മണ്യം രചന, സംവിധാനം നിർവ്വഹിക്കുന്നു. സംഭാഷണം — വാസു അരീക്കോട്, ഛായാഗ്രഹണം — വിപിന്ദ് വി രാജ്, ഗാനങ്ങൾ — വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ ‚വൈരഭാരതി (തമിഴ്), സംഗീതം — എസ്.പി.വെങ്കിടേഷ് ‚ആലാപനം — പി.ജയചന്ദ്രൻ ‚രഞ്ജിത്ത് ഉണ്ണി, വി.വി.പ്രസന്ന, നിമിഷ കുറുപ്പത്ത്, എഡിറ്റിംഗ് ‑പി.സി.മോഹനൻ, കല — പ്രഭ മണ്ണാർക്കാട്, മേക്കപ്പ് ‑ജയമോഹൻ, പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ, കോസ്റ്റ്യൂം — ഉണ്ണി പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ ‑എം.കുഞ്ഞാപ്പ ‚അസിസ്റ്റൻ്റ് ഡയറക്ടർ — ആദർശ് ശെൽവരാജ്, സംഘട്ടനം — ആക്ഷൻ പ്രകാശ്, നൃത്തം — ഡ്രീംസ് ഖാദർ ‚പ്രൊഡക്ഷൻ മാനേജർ — വിമൽ മേനോൻ, ലൊക്കേഷൻ മാനേജർ — മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ, സ്റ്റിൽ — കാഞ്ചൻ ടി.ആർ, പി.ആർ.ഒ- അയ്മനം സാജൻ.

ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ദീപു, സന്തോഷ് തച്ചണ്ണ, വിമൽ മേനോൻ, വേണുജി, രവീന്ദ്രൻ, സി.എ.വിൽസൺ, മനോജ് മേനോൻ ‚ഭാഗ്യനാഥൻ, സനീഷ്, ബീന, പ്രേമ താമരശ്ശേരി എന്നിവരോടൊപ്പം പുതുമുഖങ്ങളും വേഷമിടുന്നു. മധുര, പൊള്ളാച്ചി, അട്ടപ്പാടി, പട്ടാമ്പി, അരീക്കോട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ രാമുവിൻ്റെ മനൈവികൾ ഉടൻ തീയേറ്ററിലെത്തും.

Eng­lish Summary:Ramu’s Man­aivikal audio launched
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.