22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

April 7, 2024
April 3, 2024
March 11, 2024
March 22, 2023
April 30, 2022
April 20, 2022
April 15, 2022
April 9, 2022
April 1, 2022

റംസാൻ 27-ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ സ്വലാത്ത് നഗറിൽ

Janayugom Webdesk
മലപ്പുറം
April 7, 2024 9:12 pm

റംസാൻ 27-ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങൾ സ്വലാത്ത് നഗറിൽ ഒഴുകിയെത്തി. കഴിഞ്ഞ ദിവസം നടന്ന ഇരുപത്തിയേഴാം രാവിൽ മക്ക മദീന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ ഒരുമിച്ച് കൂടുന്ന പ്രാർത്ഥനാ നഗരിയാണ് മലപ്പുറം സ്വലാത്ത്നഗർ. ശനിയാഴ്ച പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. 

വൈകിട്ടോടെ പ്രധാന ഗ്രൗണ്ടും മഅദിൻ ഗ്രാന്റ് മസ്ജിദും നിറഞ്ഞ് കവിഞ്ഞു. തുടർന്ന് ഒരു ലക്ഷം പേർ സംബന്ധിച്ച മെഗാ ഇഫ്ത്വാർ നടന്നു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ സമാപന പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. വർധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉദ്ബോധനം നടത്തി. 

ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ 5555 അംഗ വോളണ്ടിയർ കോറിന്റെ പ്രവർത്തനം നിസ്തുലമായി. അടിയന്തിരാവശ്യങ്ങൾക്കായൊരുക്കിയ സൂപ്പർ സ്പെഷ്യാലിറ്റി ഇന്റൻസീവ് കെയർ യൂണിറ്റ്, മൊബൈൽ ടെലി മെഡിസിൻ യൂനിറ്റ്, ഭിന്നശേഷിക്കാർക്കായി പ്രത്യേക സജ്ജീകരണങ്ങൾ എന്നിവ വിശ്വാസികൾക്കനുഗ്രഹമായി. 

Eng­lish Sum­ma­ry: Ramzan in Salat Nagar

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.