
ബോളിവുഡ് നടൻ രണ്‍ബീർ കപൂർ സംവിധാന രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. നടൻ്റെ ആദ്യ സംവിധാന സംരംഭത്തിന് മുത്തച്ഛനും നടനുമായ രാജ് കപൂർ സ്ഥാപിച്ച ‘ആർകെ സ്റ്റുഡിയോസ്’ പിന്തുണ നൽകുമെന്നാണ് റിപ്പോർട്ടുകൾ. 1999ൽ റിലീസ് ആയ ‘ആ അബ് ലൗട്ട് ചലേൻ’ എന്ന ചിത്രമായിരുന്നു ആർകെ ഫിലിംസിന്റെ ബാനറിൽ നിർമിച്ച അവസാന ചിത്രം. 2017ലെ തീപിടിത്തത്തിന് ശേഷം 2019ൽ സ്റ്റുഡിയോ വിറ്റഴിച്ചിരുന്നു. എന്നാൽ രൺബീറിൻ്റെ നേതൃത്വത്തിൽ സ്റ്റുഡിയോയ്ക്ക് പുതിയ ഇടം കണ്ടെത്താനും ആർകെ എന്ന ബ്രാൻഡ് നെയിം പുനഃരവതിരിപ്പിക്കാനുമാണ് നിലവിൽ മുഖ്യ പരിഗണന നൽകുന്നത്. ഇതിനു ശേഷമാകും ഓഫീസ്, സ്റ്റുഡിയോ ഉൾപ്പെടെയുള്ള മറ്റ് വികസനങ്ങളിലേക്ക് നീങ്ങുക. രൺബീറിൻ്റെ സംവിധാന അരങ്ങേറ്റത്തിന് പുറമെ, ഈ ബാനറിൽ അയാൻ മുഖർജി ഒരുക്കുന്ന ‘ബ്രഹ്മാസ്ത്ര’യുടെ തുടർച്ചയും അനുരാഗ് ബസു സംവിധാനം ചെയ്യുന്ന കിഷോർ കുമാർ ബയോപിക്കും ഉൾപ്പെടെ രണ്ട് പ്രോജക്റ്റുകൾ കൂടി പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.