23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 11, 2024
December 4, 2024
November 28, 2024
November 22, 2024
November 17, 2024
November 15, 2024
November 10, 2024
November 7, 2024

റാംഗിങ്: പോളിടെക്നിക് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

Janayugom Webdesk
ഭുവനേശ്വര്‍
March 29, 2023 8:28 pm

സഹപാഠികളുടെ റാഗിങ്ങില്‍ സഹികെട്ട് കോളജ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിലെ ഹോസ്റ്റൽ മുറിയിലാണ് 18 കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിത്. മൂന്നാം വർഷ പോളിടെക്‌നിക് വിദ്യാർത്ഥിനിയാണ് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.

മകളുടെ മരണത്തിന് ഉത്തരവാദി കോളേജ് മാനേജ്‌മെന്റാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. കുട്ടി തുടര്‍ച്ചയായി റാഗിങ്ങിന് ഇരയായതായും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നും കുടുംബം പറഞ്ഞു.മറ്റ് വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിച്ചതായും റാഗിങ്ങിനിരയാക്കിയതായും, ഇനി ഈ ഹോസ്റ്റലില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് യുവതി പറഞ്ഞതായും വീട്ടുകാര്‍ വെളിപ്പെടുത്തി. ഭയന്ന് മകൾ കോളേജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Rang­ing: Poly­tech­nic stu­dent com­mits sui­cide in hos­tel room

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.