സഞ്ജു സാംസൺ രഞ്ജി പോരാട്ടത്തിനുള്ള കേരള ക്യാംപിലേക്ക്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് താരം ക്യാംപിൽ തിരിച്ചെത്തിയത്. സഞ്ജുവിനൊപ്പം ഫാസ്റ്റ് ബൗളർ ബേസിൽ എൻപിയും ടീമിലെത്തിയിട്ടുണ്ട്.
ഈ മാസം 18 മുതൽ കർണാടകയ്ക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം നടക്കുക. ആദ്യ മത്സരത്തിൽ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കരുത്തരായ കർണാടകയെ നേരിടാനൊരുങ്ങുന്നത്. സഞ്ജു വരുന്നതോടെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ പ്ലെയിങ് ഇലവനിൽ നിന്നു പുറത്തായേക്കും.
ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേടിയാണ് സഞ്ജു വരുന്നത്. താരം ഫോമിലാണ് ഉള്ളത്.
മായങ്ക് അഗർവാളാണ് കർണാടകയുടെ ക്യാപ്റ്റൻ. ദേവ്ദത്ത് പടിക്കൽ, മനീഷ് പാണ്ഡെ, ശ്രേയസ് ഗോപാൽ എന്നിവരും ടീമിലെ പ്രധാന താരങ്ങളാണ്. ബംഗളൂരുവിലാണ് കേരളം- കർണാടക പോരാട്ടം നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.