11 January 2026, Sunday

Related news

January 2, 2026
December 31, 2025
December 23, 2025
December 20, 2025
December 15, 2025
December 8, 2025
November 24, 2025
November 11, 2025
November 3, 2025
October 26, 2025

രഞ്ജിത്ത് അന്വേഷണം നേരിടണം: നടി ഉഷ ഹസീന

Janayugom Webdesk
ആലപ്പുഴ
August 24, 2024 5:12 pm

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ആരോപണങ്ങളിൽ അന്വേഷണം നേരിടണമെന്ന് നടി ഉഷ ഹസീന. ദുരനുഭവം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണമെന്ന് ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി പറയുന്നവരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ അപമാനിക്കുകയാണ്. സംവിധായകൻ രഞ്ജിത് വലിയ പദവിയിലിരിക്കുന്നയാളാണ്. എന്നാൽ ആരോപണം വന്നാൽ അദ്ദേഹം അന്വേഷണം നേരിടാൻ തയ്യാറാകണമെന്നും ഉഷ പറഞ്ഞു. 

പല സ്ത്രീകളും പരാതി പറയാൻ മടിക്കുന്നു. ഞാൻ പോലും ഒരു അവസരത്തിൽ അഭിനയം നിർത്തേണ്ട സാഹചര്യത്തിൽ എത്തി. സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. സർക്കാരും സാംസ്കാരിക വകുപ്പും ശക്തമായി ഇടപെടണം. ഒറ്റപ്പെട്ട മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.