15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024
November 9, 2024
November 9, 2024
October 30, 2024
October 29, 2024

രഞ്ജിത്തിന്റെ ഘാതകർ മൊബൈല്‍ സിം കരസ്ഥമാക്കിയത് വീട്ടമ്മയെ കബളിപ്പിച്ച്

സ്വന്തം ലേഖകൻ
ആലപ്പുഴ
January 4, 2022 9:50 pm

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ ഘാതകർ മൊബൈല്‍ സിം എടുത്തത് പുന്നപ്ര സ്വദേശിയും വീട്ടമ്മയുമായ വത്സലയെ കബളിപ്പിച്ച്. ഇതിനായി പ്രതികൾ ഉപയോഗിച്ചത് വത്സലയുടെ തിരിച്ചറിയൽ രേഖകൾ തന്നെയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആന്റ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആധാർ വെരിഫിക്കേഷൻ നടത്തി. എന്നാൽ, ഇതെല്ലാം വത്സല അറിയുന്നത് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ്. ഒന്നുമറിയാത്ത വത്സല മണിക്കൂറുകളോളം ചോദ്യം ചെയ്യലിന് വിധേയയായി. ഗൂഢാലോചനയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് അംഗം സുൽഫിക്കർ ആണെന്നും വത്സല മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 

പൊലീസ് അന്വേഷണത്തിൽ സിം കാർഡ് ഉടമ വത്സലയാണെന്ന് കണ്ടെത്തുകയും, ഇവരുടെ വീട്ടിൽ എത്തുകയും ചെയ്തു. വീട്ടമ്മയ്ക്ക് ഇതേപ്പറ്റി ഒരു ധാരണയും ഉണ്ടായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യലിൽ ഇവർ കാര്യങ്ങൾ വെളിപ്പെടുത്തി. ഇതേ തുടർന്ന് മറ്റൊരു പ്രതിയായ ബാദുഷയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം താൻ മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചതായി അവർ വ്യക്തമാക്കി. 

ചോദ്യം ചെയ്യലിനിടെ പൊലീസ് സ്റ്റേഷനിൽ വച്ച് താൻ തലചുറ്റി വീണു. കുടുംബത്തിൽ നിന്നും ലഭിച്ച പിന്തുണയാണ് പിടിച്ച് നിൽക്കാൻ പ്രേരണ നൽകിയതെന്നും അവര്‍ പറഞ്ഞു. സുൾഫിക്കറും ബാദുഷയുമൊന്നും പറ്റിക്കുമെന്ന് കരുതിയില്ല. മകന്റെ കൂട്ടുകാരനാണ് സുൾഫിക്കർ. മകൻ 23-ാം വയസിൽ അപകടത്തിൽ മരിച്ചിരുന്നു. മകന്റെ സ്ഥാനത്താണ് താൻ സുൽഫിക്കറിനെ കരുതിയത് എന്നും വത്സല പറഞ്ഞു. വത്സലയുടെ പേരിൽ മാത്രമല്ല മറ്റ് പലരുടെയും പേരിൽ ഇത്തരത്തിൽ കൊലയാളി സംഘം സിം കാർഡുകൾ തരപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

eng­lish summary:Ranjith’s assas­sins got mobile SIM and cheat­ed the housewife
you may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.