13 March 2026, Friday

Related news

March 13, 2026
March 12, 2026
February 1, 2026
January 13, 2026
January 11, 2026
December 29, 2025
December 27, 2025
December 21, 2025
December 5, 2025
November 12, 2025

രൺവീർ സിങ് ചിത്രം ‘ധുരന്ധർ’ ആഗോളതലത്തിൽ വീണ്ടും തീയേറ്ററുകളിലേക്ക്

Janayugom Webdesk
മുംബൈ
March 13, 2026 9:41 am

ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത വമ്പൻ ഹിറ്റ് ചിത്രം ‘ധുരന്ധർ’ ആഗോളതലത്തിൽ റീ-റിലീസ് ചെയ്യുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ധുരന്ധർ ദ റിവേഞ്ച്‘മാർച്ച് 19ന് പുറത്തിറങ്ങാനിരിക്കെയാണ് റീ-റിലീസ്. മാർച്ച് 13 മുതൽ ലോകമെമ്പാടുമുള്ള 500ഓളം സ്ക്രീനുകളിലാണ് ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നത്.

ഇന്ത്യയിൽ മാർച്ച് 12 മുതൽ 250 സ്ക്രീനുകളിലും, വിദേശ രാജ്യങ്ങളിൽ മാർച്ച് 13 മുതൽ 250 സ്ക്രീനുകളിലുമാണ് റീ-റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിൽ മാത്രം 185 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കും. ഹിന്ദി സിനിമകളുടെ ചരിത്രത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇത്രയും വലിയൊരു റീ-റിലീസ് നടക്കുന്നത് വളരെ അപൂർവ്വമായാണ്. ധുരന്ധർ ഫ്രാഞ്ചൈസിയുടെ ആരാധകർക്ക് രണ്ട് ഭാഗങ്ങളും തീയേറ്ററിൽ തന്നെ തുടർച്ചയായി ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ സ്പൈ ആക്ഷൻ ത്രില്ലർ ആദിത്യ ധർ തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവരാണ് നിർമ്മാതാക്കൾ. മാർച്ച് 19‑ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.