17 January 2026, Saturday

Related news

January 14, 2026
January 12, 2026
January 11, 2026
January 11, 2026
January 8, 2026
January 7, 2026
January 6, 2026
December 24, 2025
December 8, 2025
December 5, 2025

ബലാത്സംഗക്കേസ്:എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരെ കുറ്റപത്രം നല്‍കി

Janayugom Webdesk
തിരുവനന്തപുരം
May 22, 2024 11:21 am

ബലാത്സംഗക്കേസില്‍ യുഡിഎഫ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ക്രൈബ്രാഞ്ച് കുറ്റപത്രം നല്‍കി. ബലാത്സംഗം, വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. അടിമലത്തുറ , തൃക്കാക്കര, കുന്നത്തുനാട് എന്നിവിടങ്ങളില്‍ വെച്ചാണ് ബലാത്സംഗം നടത്തിയത്.

കോവളത്ത് വച്ച് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. എംഎല്‍എയെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.പരാതിക്കാരിയായ യുവതിയെ എംഎല്‍എ അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്. 2022 ജൂലയ് നാലിനായിരുന്നു ആദ്യ സംഭവം . തുടര്‍ന്ന തൃക്കാക്കരയിലെ വീട്ടിലുംകുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു

Eng­lish Summary:
Rape case: Chargesheet filed against Eldos Kun­na­pal­ly MLA

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.