25 February 2026, Wednesday

Related news

February 24, 2026
February 24, 2026
February 19, 2026
February 18, 2026
February 16, 2026
February 12, 2026
February 11, 2026
February 6, 2026
February 6, 2026
February 5, 2026

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് ഈ മാസം 21 വരെ നീട്ടി

Janayugom Webdesk
കൊച്ചി
January 7, 2026 12:08 pm

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് വിലക്ക് ഹൈക്കോടതി ഈ മാസം 21 വരെ നീട്ടി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് നടപടി നീട്ടിയത്. അതേസമയം, കേസിൽ കക്ഷി ചേരാനുള്ള അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു.

രാഹുലിന് മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകും. ഇതിനായി കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിൽ രാഹുലിനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് അതിജീവിതയുടെ ഭർത്താവ് നേരത്തെ രംഗത്തെത്തിയിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെടാനെന്ന വ്യാജേനയെത്തി തന്റെ കുടുംബജീവിതം രാഹുൽ തകർത്തുവെന്നും യുവാവ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും രാഹുൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.