22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 6, 2024
November 28, 2024
November 22, 2024
November 10, 2024
October 13, 2024
October 13, 2024
October 13, 2024
October 8, 2024

തൊടുപുഴയില്‍ പീഡനക്കേസിലെ അതിജീവിതയായ 15‑കാരിയെ കാണാതായി

Janayugom Webdesk
തൊടുപുഴ
February 25, 2024 4:37 pm

പീഡനക്കേസിലെ അതിജീവിതയായ 15‑കാരിയെ കാണാതായതായി പരാതി. പരീക്ഷകഴിഞ്ഞ് മടങ്ങുന്നതിനിടെ അടിമാലി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. കഴിഞ്ഞദിവസം വൈകീട്ട് പൈനാവിനും തൊടുപുഴയ്ക്കും ഇടയില്‍വെച്ചായിരുന്നു സംഭവം.

തൊടുപുഴയിലെ സംരക്ഷണകേന്ദ്രത്തിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. ഇവിടെനിന്ന് പരീക്ഷ എഴുതാനാണ് കഴിഞ്ഞദിവസം പൈനാവിലെ സ്‌കൂളിലേക്ക് കൊണ്ടുപോയത്. സംരക്ഷണകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍, പരീക്ഷ കഴിഞ്ഞ് പൈനാവില്‍നിന്ന് ബസില്‍ തൊടുപുഴയിലേക്ക് മടങ്ങുന്നതിടെ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ സംരക്ഷണകേന്ദ്രത്തിലെ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ തൊടുപുഴയ്ക്ക് മുമ്പുള്ള മോര്‍ ജങ്ഷനില്‍ പെണ്‍കുട്ടി ഇറങ്ങിയതായാണ് പൊലീസിന്റെ സംശയം.

Eng­lish Sum­ma­ry: rape case vic­tim went miss­ing from thodupuzha idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.