7 December 2025, Sunday

Related news

December 5, 2025
December 2, 2025
November 20, 2025
November 18, 2025
November 15, 2025
November 11, 2025
November 4, 2025
November 2, 2025
October 31, 2025
October 30, 2025

ബലാത്സംഗ പരാതി; റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

Janayugom Webdesk
കൊച്ചി
August 11, 2025 11:54 am

ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടൻ വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് ഈ നടപടി. വേടനായുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വേടനും പരാതിക്കാരിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പൊലീസ് കണ്ടെടുത്തു. 

കഴിഞ്ഞ ദിവസമാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ചെയ്തുവെന്ന് 31കാരിയായ യുവ ഡോക്ടർ പരാതിയിൽ പറയുന്നു. അതേസമയം, വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസിൽ കുടുക്കുമെന്ന് പരാതിക്കാരി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ജാമ്യാപേക്ഷയിൽ വേടൻ ആരോപിക്കുന്നു. ഈ മാസം 18നാണ് ഹരജി വീണ്ടും പരിഗണിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.