4 March 2026, Wednesday

Related news

February 25, 2026
February 24, 2026
February 20, 2026
February 17, 2026
February 17, 2026
February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026

ബലാത്സംഗ കേസിലെ പ്രതി റാപ്പ് ഗായകൻ വേടൻ മുങ്ങി; വീട്ടിൽ നിന്നും മൊബൈൽ പിടിച്ചെടുത്ത് പൊലീസ്

Janayugom Webdesk
തൃശൂർ
August 2, 2025 12:52 pm

ബലാത്സംഗ കേസിലെ പ്രതി റാപ്പ് ഗായകൻ വേടൻ മുങ്ങി. പൊലീസ് പലസ്ഥലത്തും വലവിരിച്ചെങ്കിലും വേടനെ കണ്ടെത്താനായില്ല. വേടന്റെ വീട്ടിൽ നിന്നും തൃക്കാക്കര പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോണിൽ നിന്നും പൊലീസിന് ലഭിച്ചുവെന്നാണ് സൂചന. അതേസമയം കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18നു പരിഗണിക്കും. 

ഡോക്ടറായ യുവതിയാണ് പരാതിക്കാരി. കോഴിക്കോട്ടേക്കും പിന്നീട് എറണാകുളത്തേക്കും സ്ഥലംമാറ്റമുണ്ടായപ്പോൾ അവിടത്തെ താമസസ്ഥലത്തുവെച്ച് 2021 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പരാതിയിലുണ്ട്. വേടനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയായ യുവ ഡോക്ടറുടെ സുഹൃത്തുക്കളുടെ മൊഴി അടുത്ത ദിവസം പൊലീസ്‌ രേഖപ്പെടുത്തും. പരാതിയിൽ ചില സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.